സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം; കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി

ഭരണഘടനയെ അവഹേളിച്ച കേസിൽ മന്ത്രി സജി ചെറിയാനെതിരെ തുടരന്വേഷണം വേണ്ടെന്ന് വെച്ച സർക്കാരിന് തിരിച്ചടി. കേസ് ക്രൈം ബ്രാഞ്ചിന് നൽകി ഡിജിപി. കേസിൽ അന്വേഷണം വേണ്ട എന്ന് സർക്കാർ ക്രൈം ബ്രാഞ്ച് മേധാവിക്ക് നിർദേശം നൽകിയിരുന്നു എന്നാൽ അതിനാണ് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്.

കേസിൽ തുടരന്വേഷണം വേണമെന്നാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നലകിയ നിർദേശം. സജി ചെറിയാന് അനുകൂലമായ അന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ടായിരുന്നു കോടതി തീരുമാനം. മറുഭാഗത്ത് നിൽക്കുന്നത് മന്ത്രിയായതിനാൽ സത്യസന്ധനായ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

Read more

അന്വേഷണത്തിൽ സത്യസന്ധനായ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കുമെന്ന് ഡിജിപി അറിയിച്ചു.