ശബരിമല സ്വർണക്കൊള്ള; സന്നിധാനത്ത് തെളിവെടുപ്പുമായി എസ്ഐടി, സാമ്പിളുകൾ ശേഖരിക്കുന്നു

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് സന്നിധാനത്ത് തെളിവെടുപ്പുമായി എസ്ഐടി. അന്വേഷണസംഘം സന്നിധാനത്ത് നിന്നും സാമ്പിളുകൾ ശേഖരിക്കുകയാണ്. സാമ്പിളുകൾ ശേഖരിക്കുന്നതിന് വേണ്ടി സ്വർണപാളികൾ ഇളക്കിമാറ്റിയിട്ടുണ്ട്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ദ്വാരപാലക ശില്‍പങ്ങളിലെ സ്വർണപാളിയും ശ്രീകോവിലിന്‍റെ വലത് ഭാഗത്തെ പാളികളുമാണ് നിലവില്‍ നീക്കം ചെയ്തിട്ടുള്ളത്. പരിശോധനകൾക്ക് ശേഷം ഇവ വീണ്ടും പുനസ്ഥാപിക്കും. സ്വ‍ർണപാളികളുടെ തൂക്കം നിര്‍ണയിക്കും എന്നാണ് വിവരം. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുവന്ന എല്ലാ പാളികളുടെയും സാമ്പിൾ എസ്ഐടി ശേഖരിക്കും.

Read more