ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും

ശബരിമല സ്വർണ്ണക്കൊള്ള കേസുലെ ആരോപണത്തിൽ ജില്ലാ കമ്മിറ്റി അംഗവും ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന എ പത്മകുമാറിനെതിരായ നടപടി ഇന്ന്. സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിലായിരിക്കും തീരുമാനം. കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്, വി എൻ വാസവൻ, സജി ചെറിയാൻ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും.

പത്മകുമാറിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുമെന്നാണ് വിവരം. ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ നടപടിയെടുക്കാൻ സിപിഐഎം സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. നടപടിയെടുത്ത ശേഷം അക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. ശബരിമല യുവതി പ്രവേശനവും ശബരിമല സ്വർണ്ണക്കൊള്ളയും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആത്മകഥയിലൂടെ കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്ന പത്മകുമാറിന്റെ നിലപാടും യോഗത്തിൽ ചർച്ചയാകും.

Read more

അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ ഇനിയും കുറെ സത്യങ്ങൾ പുറത്തുവരാനുണ്ടെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു. അന്വേഷണത്തിൽ പാളിച്ചയുണ്ടെങ്കിൽ പുതിയ അന്വേഷണമെന്ന് പറഞ്ഞ കെ മുരളീധരൻ ആദ്യം കുറ്റപത്രം സമർപ്പിക്കട്ടെ എന്നും കൂട്ടിച്ചേർത്തു. എല്ലാം പുറത്തുവരുമെന്നും മന്ത്രി കെ മുരളീധരൻ കൂട്ടിച്ചേർത്തു. ആദ്യം കുറ്റപത്രം സമർപ്പിക്കട്ടെ, ഇനിയും കുറെ സത്യങ്ങൾ പുറത്തുവരാനുണ്ട്. മുൻ മന്ത്രി വാസവൻ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട് എന്ന് മന്ത്രി പറഞ്ഞു.