റിയാസ് മൗലവി കേസ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ആയുധമാക്കി; സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്ന് മന്ത്രി പി. രാജീവ്; അടിയന്തര നീക്കം നടത്താന്‍ എജിക്ക് നിര്‍ദേശം

റിയാസ് മൗലവി കേസില്‍ പ്രതികള്‍ക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്ന് മന്ത്രി പി.രാജീവ്. കോടതിയില്‍ നിന്നുണ്ടായ വിധി അസാധാരണങ്ങളില്‍ അസാധാരണമെന്നും കേസില്‍ കുറ്റമറ്റ രീതിയില്‍ അന്വേഷണം നടന്നുവെന്നും മന്ത്രി വ്യക്തമാക്കി.

റിയാസ് മൗലവി വധക്കേസില്‍ കോണ്‍ഗ്രസ് ശക്തമായി ആരോപണം കടുപ്പിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ അപ്പീല്‍ പോകുന്നതിനുള്ള നീക്കം നടത്തുന്നത്. കോണ്‍ഗ്രസ് വിഷയം തിരഞ്ഞെടുപ്പ് ആയുധം ആക്കിയിട്ടുണ്ട്. അപ്പീല്‍ നല്‍കാന്‍ എജിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

റിയാസ് മൗലവി വധക്കേസ് അന്വേഷണം നിലവാരമില്ലാത്തതാണെന്നും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടന്നും വിധിന്യായത്തില്‍ കാസര്‍ഗോഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇത് സര്‍ക്കാരിന് കനത്ത തിരച്ചടിയായിരുന്നു.