പാലക്കാട് ബിജെപിയിൽ കലാപം. രാജി സന്നദ്ധത അറിയിച്ച് കൗൺസിലർമാർ രംഗത്തെത്തി. യുവമോർച്ച ജില്ലാ പ്രസിന്റ പ്രശാന്ത് ശിവനെ ബിജെപി ജില്ലാ പ്രസിഡൻ്റ് ആക്കുന്നതിൽ എതിർപ്പ് അറിയിച്ചാണ് തീരുമാനം. പ്രശാന്ത് ശിവനെ അംഗീകരിക്കില്ലെന്ന് വിമത പക്ഷം അറിയിച്ചു. ജില്ലാ പ്രസിഡന്റ് ആകാൻ നിബന്ധനകൾ നിലനിൽക്കെ അതൊന്നും പാലിക്കാതെയാണ് തീരുമാനമെന്നാണ് ഉയരുന്ന വാദം. അതേസമയം സി.കൃഷ്‌ണകുമാറിനെതിരെ വിമതപക്ഷം യോഗം ചേരുകയാണ്. നഗരസഭയിലെ ആറ് കൗൺസിലർമാർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.