ഓഖി ദുരന്തം; പ്രധാനമന്ത്രിയുടെ പൂന്തുറ സന്ദർശന സംഘത്തിൽ നിന്ന് റവന്യൂമന്ത്രിയെ ഒഴിവാക്കി

പൂന്തുറയിലെ ഓഖി ദുരന്തബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്ന സന്ദർശന സംഘത്തിൽനിന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ ഉപാധ്യക്ഷനായ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെ ഒഴിവാക്കി.

പൊതുഭരണ വകുപ്പ് തയാറാക്കിയ പട്ടികയിൽ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനേയും മേഴ്സിക്കുട്ടിയമ്മയേയും മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗസ്റ്റ് ഹൗസിലെ ചർച്ചയ്ക്ക് മാത്രമാണ് റവന്യൂമന്ത്രിക്ക് ക്ഷണമുള്ളത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി പൂന്തുറയിലെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നത്.