'പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പിൽ അപമാനിതനായി', സോണിയ ഗാന്ധിയോട് രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെ പ്രതിഷേധമറിയിച്ച് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പിൽ താൻ അപമാനിതനായെന്ന് രണ്ട് ദിവസം മുമ്പ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നൽകിയ കത്തിൽ ചെന്നിത്തല പറയുന്നു.

പ്രതിപക്ഷ നേതാവ് മാറുമെന്ന കാര്യം താൻ നേരത്തെ അറിഞ്ഞില്ലെന്നും നേരത്തെ അറിഞ്ഞിരുന്നെങ്കിൽ താൻ സ്വയം പിന്മാറുമാറുമായിരുന്നെന്നും സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ ചെന്നിത്തല വ്യക്തമാക്കി.

ഇതോടൊപ്പം, പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് സർക്കാരിനെതിരായ തന്റെ പോരാട്ടങ്ങൾക്ക് കോൺഗ്രസ് പാർട്ടിയിൽ സ്വീകാര്യത ലഭിച്ചില്ലെന്നും ചെന്നിത്തല സോണിയയെ അറിയിച്ചതായാണ് വിവരം.