രാജീവിന്റെ ഓര്‍മ്മകളില്‍ മുഴുകി രാഹുല്‍ പാപനാശിനിയില്‍ പിതൃതര്‍പ്പണം നടത്തി

പിതാവ് രാജീവ് ഗാന്ധിയുടെ ഓര്‍മ്മകളില്‍ മുഴുകി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാപനാശിനിയില്‍ പിതൃതര്‍പ്പണം നടത്തി. രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത സ്ഥലമാണ് തിരുനെല്ലി. ഇവിടെയുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് രാഹുല്‍ പാപനാശിനിയില്‍ പിതൃതര്‍പ്പണത്തിന് എത്തിയത്.

പിതൃതര്‍പ്പണത്തിന് ശേഷം ബത്തേരി തിരുവമ്പാടി, വണ്ടൂര്‍, തൃത്താല തുടങ്ങിയ സ്ഥലങ്ങളിലെ പ്രചാരണ യോഗങ്ങള്‍ പങ്കെടുക്കുന്നതിനായി രാഹുല്‍ യാത്ര തിരിച്ചു.

ഇന്ന് വൈകിട്ട് അഞ്ചരയോടെ കോയമ്പത്തൂരിലെത്തും അവിടെ നിന്ന് ഡല്‍ഹിയിലേക്കും രാഹുല്‍ മടങ്ങും.

Read more