പാലക്കാട് എംഎൽഎയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് നടൻ രമേശ് പിഷാരടി. രാഹുൽ മാങ്കൂട്ടത്തിൽ കുറേക്കൂടി ശ്രദ്ധ പുലർത്തണമായിരുന്നുവെന്ന് രമേശ് പിഷാരടി പറഞ്ഞു. ആരോപണങ്ങൾ തെളിയും വരെ രാഹുലിനെ സ്ഥാനങ്ങളിൽ നിന്നും നീക്കേണ്ട കാര്യമില്ലെന്നും രമേശ് പിഷാരടി പറഞ്ഞു.
രാഹുലിനെതിരെ ലൈംഗികാരോപണങ്ങൾ ഉയര്‍ന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അനുഭാവി കൂടിയായ രമേശ് പിഷാരടിയുടെ പ്രതികരണം. എംഎൽഎ കുറേക്കൂടി ശ്രദ്ധ പുലർത്തണമായിരുന്നുവെന്നും പ്രതിഷേധങ്ങൾ സ്വാഭാവികമായി ഉണ്ടാകുമെന്നും രമേശ് പിഷാരടി വ്യക്തമാക്കി. വിധി വരട്ടെയെന്ന് പറയാൻ രാഹുലിന്റെ വിഷയത്തിൽ ഒരു പരാതി പോലുമില്ലെന്നും രമേശ് പിഷാരടി വ്യക്തമാക്കി.
അതേസമയം ഷാഫിക്കെതിരെയുള്ള വിമർശനം സ്വാഭാവികമാണെന്നും രമേശ് പിഷാരടി പറഞ്ഞു. രാഹുലിന്റെ സുഹൃത്ത് ആയതിനാൽ ഇത്തരം വിമർശനങ്ങൾ ഉണ്ടാകും. ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ രാഹുലിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും രമേശ് പിഷാരടി കൂട്ടിച്ചേർത്തു. ഉമ്മൻചാണ്ടിക്കെതിരെയും ആരോപണങ്ങൾ ഉയർന്നപ്പോൾ രണ്ടര വർഷം പല രീതിയിൽ പ്രതിഷേധങ്ങളുണ്ടായെന്നും രമേശ് പിഷാരടി വ്യക്തമാക്കി.







