"പി.ടി പറയുന്ന, അദ്ദേഹത്തെ ആഴത്തിൽ സ്പർശിച്ച ഒരു വിഷമമുണ്ട്...": ഹരീഷ് വാസുദേവൻ

അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി.തോമസിനെ ആഴത്തിൽ സ്പർശിച്ച ഒരു വിഷമമുണ്ടായിരുന്നു എന്ന് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. “ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണച്ചു എന്ന ഒറ്റ കാരണത്താൽ, ജീവിച്ചിരിക്കുമ്പോൾ തന്നെ, ഇടുക്കി ബിഷപ്പും കുഞ്ഞാടുകളും കത്തോലിക്കാസഭയും പി.ടി യുടെ ശവഘോഷയാത്ര നടത്തി. പ്രച്ഛന്നവേഷക്കാർ അല്ല, യഥാർത്ഥ പുരോഹിതർ ആ ശവഘോഷയാത്രയിൽ പങ്കെടുത്തു.”സമയമാം രഥത്തിൽ നീ…” എന്ന യാത്രാഗാനവും ആലപിച്ചു. അതിനു വന്നവർക്ക് പോത്തിനെ വെട്ടി ഇറച്ചിയും വിളമ്പി..” ഹരീഷ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. കത്തോലിക്കാ സഭയും ഇടുക്കി അരമനയും ഇനിയെങ്കിലും ആ ആത്മാവിനോട് മാപ്പ് പറയാനുള്ള മര്യാദ കാണിക്കണമെന്നും ഹരീഷ് കൂട്ടിച്ചേർത്തു.

കുറിപ്പിന്റെ പൂർണരൂപം:

2013 മുതൽ ഓരോ പ്രാവശ്യം കാണുമ്പോഴും PT പറയുന്ന, അദ്ദേഹത്തെ ആഴത്തിൽ സ്പർശിച്ച ഒരു വിഷമമുണ്ട്. ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണച്ചു എന്ന ഒറ്റ കാരണത്താൽ, ജീവിച്ചിരിക്കുമ്പോൾ തന്നെ, ഇടുക്കി ബിഷപ്പും കുഞ്ഞാടുകളും കത്തോലിക്കാ സഭയും PT യുടെ ശവഘോഷയാത്ര നടത്തി. പ്രച്ഛന്നവേഷക്കാർ അല്ല, യഥാർത്ഥ പുരോഹിതർ ആ ശവഘോഷയാത്രയിൽ പങ്കെടുത്തു.”സമയമാം രഥത്തിൽ നീ…” എന്ന യാത്രാഗാനവും ആലപിച്ചു. അതിനു വന്നവർക്ക് പോത്തിനെ വെട്ടി ഇറച്ചിയും വിളമ്പി..

മതവിശ്വാസി എന്ന നിലയ്ക്ക് അല്ല, ഒരു മനുഷ്യൻ എന്ന നിലയ്ക്ക്. മതപൗരോഹിത്യം എങ്ങനെയാണ് ഇത്ര മനുഷ്യത്വരഹിതമായി നാണംകെട്ട രാഷ്ട്രീയം കളിക്കുക എന്ന് അദ്ദേഹം ചോദിക്കാറുള്ളത് ശരിയല്ലേ? ജനാധിപത്യത്തിലെ എതിർപ്പുകൾക്ക് മിനിമം നിലവാരം ഉണ്ടാകണം എന്നു പൊതുസമൂഹം ശഠിക്കേണ്ട ഉദാഹരണമാണ് അത്.

കത്തോലിക്കാസഭയും ഇടുക്കി അരമനയും ഇനിയെങ്കിലും ആ ആത്മാവിനോട് മാപ്പ് പറയാനുള്ള മര്യാദ കാണിക്കണം.
വേണ്ടേ?

Read more