ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാം ഇ ഡിക്ക് മുന്നില്‍ ഹാജരായി. 11 മണി കഴിഞ്ഞാണ് കൊച്ചിയിലെ ഇ ഡി ഓഫിസില്‍ ജയറാം എത്തിയത്. കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ അവരെ വെറുതെ വിടുമോയെന്ന് ശബരിമല സ്വര്‍ണകൊള്ള കേസിനെ കുറിച്ച് ജയറാം പ്രതികരിച്ചു. അമ്പത് വര്‍ഷമായി ശബരിമലയില്‍ പോകുന്നയാളാണ് താനെന്നും ജയറാം പറഞ്ഞു.
ശബരിമല എന്ന് പറയുന്നത് മലയാളികളെ സംബന്ധിച്ച് പ്രത്യേക വികാരമാണെന്ന് പറഞ്ഞ ജയറാം അമ്പത് വര്‍ഷമായി ശബരിമലയില്‍ പോകുന്നയാളാണെന്നും വ്യക്തമാക്കി. എത്രയോ ക്ഷേത്രങ്ങളുണ്ടെങ്കിലും ശബരിമല ഓരോ ഭാരതീയനും അവര്‍ എത്തുന്ന പുണ്യസ്ഥലമാണെന്നും കൊള്ള നടന്നിട്ടുണ്ടെങ്കില്‍ അവരെ വെളിച്ചത്തു കൊണ്ടുവരാന്‍ ഓരോ മലയാളിയും ബാധ്യസ്ഥരാണെന്നും ജയറാം പറഞ്ഞു.
38 വര്‍ഷത്തോളമായി കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ഓരോ പരിപാടിക്കും ആദ്യം ക്ഷണിക്കുന്നത് തന്നെയാണ്. പലയിടത്തും പോയിട്ടുണ്ട്. അങ്ങനെയാണ് ഇവിടെയും പോയതെന്നാണ് ജയറാം വിശദീകരിക്കുന്നത്. സത്യം വെളിച്ചത്തു വരണമെന്നും കാര്യങ്ങള്‍ ചോദിച്ചറിയാനാണ് തന്നെ വിളിപ്പിച്ചതെന്നും എല്ലാം ഭംഗിയായി പര്യവസാനിക്കട്ടെയെന്നും ജയറാം പറഞ്ഞു.
Read more
പറയാനുള്ളതെല്ലാം ഇഡി ഉദ്യോഗസ്ഥർക്ക് മുന്നിൽ പറയുമെന്നും സ്വർണക്കൊള്ള കേസിൽ പങ്കുള്ളവരെല്ലാം കുടുങ്ങട്ടെയെന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു. സത്യം പുറത്ത് വരട്ടെ എന്നും അദ്ദേഹം പറഞ്ഞു.







