"പാലക്കാടൻ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ എം.ബി.ആർ": പി.വി അൻവർ

കോൺ​ഗ്രസിന്റെ സിറ്റിംഗ് സീറ്റായ തൃത്താലയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വി.ടി ബൽറാമിനെ പിന്നിലാക്കി എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ബി രാജേഷ് വിജയത്തിലേക്ക് മുന്നേറുമ്പോൾ ആശംസകളുമായി പി.വി അൻവർ. തന്റെ വിജയത്തേക്കാൾ ആഗ്രഹിച്ച വിജയം എന്നാണ് അൻവർ ഫെയ്സ്ബുക്കിൽ കുറിച്ചത്. “പാലക്കാടൻ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എം.ബി.ആറിനു ആശംസകൾ” എന്നും വി.ടി ബൽറാമിനെ പരിഹസിച്ച് പി.വി അൻവർ കുറിച്ചു.

അതേസമയം പുതിയ സർക്കാരിന് ആശംസ നേർന്നുളള വി.ടി ബൽറാമിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സർക്കാരിന് ആശംസകൾ- എന്നാണ് വി.ടി ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചത്.

പി.വി അൻവറിന്റെ കുറിപ്പ്:

എന്റെ വിജയത്തേക്കാൾ ആഗ്രഹിച്ച വിജയം..പാലക്കാടൻ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എം.ബി.ആറിനു ആശംസകൾ..