സ്‌ട്രോങ് റൂമുകളുടെ താക്കോലുകള്‍ മാറി; എട്ട് മണിക്ക് തുറക്കാനായില്ല; വോട്ടെണ്ണല്‍ വൈകുന്നു

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങാന്‍ വൈകുന്നു. സ്‌ട്രോങ് റൂമുകളുടെ താക്കോലുകള്‍ മാറിപ്പോയതിനാല്‍ തുറക്കാനായില്ല. ഇതുവരെ മെഷീന്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തിയില്ല. തുടര്‍ന്ന് എട്ട് അഞ്ചിനാണ് സ്‌ട്രോങ് റൂമുകള്‍ തുറക്കാനായത്.

കോട്ടയം ബസേലിയസ് കോളജില്‍ ഉടന്‍ വോട്ടെടുപ്പ് ആരംഭിക്കും. ആദ്യ ഫലസൂചന ഒന്‍പതോടെ ലഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. പിന്നാലെ എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. പത്തോടെ ഫലം അറിയാമെന്നാണു കരുതുന്നത്. 7 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 72.86% പേര്‍ വോട്ട് ചെയ്‌തെന്ന് ഔദ്യോഗിക കണക്ക്.

Read more

ഉമ്മന്‍ ചാണ്ടി മുഖ്യചര്‍ച്ചാവിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വികസനവും വിവാദങ്ങളും ഒപ്പം ഉയര്‍ന്നിരുന്നു. മുന്‍മുഖ്യമന്ത്രിയുടെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ സ്ഥാനാര്‍ഥിയായി എന്ന അപൂര്‍വതയ്ക്കും പുതുപ്പള്ളി സാക്ഷ്യം വഹിച്ചു. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. നിയമസഭയിലേക്കു ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്.