പി.ടി തോമസിന് പിന്തുണയേറുന്നു, നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

തൃക്കാക്കര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ടി.തോമസിന് പിന്തുണയേറുന്നു. മണ്ഡലത്തില്‍ മത്സര രംഗത്തുളള എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോക്ടര്‍ ജേക്കബിനെ തള്ളി നിരവധി ട്വന്റി ട്വന്റി പ്രവര്‍ത്തകര്‍ തന്നെ ഇതിനോടകം രംഗത്തെത്തി കഴിഞ്ഞു.

ട്വന്റി ട്വന്റിയെ അനുകൂലിക്കുന്നുണ്ടെങ്കിലും പിടി തോമസിനെതിരായ വോട്ട് ചെയ്യാനാകില്ലെന്നാണ് ഒരു വിഭാഗം ട്വന്റി ട്വന്റി പ്രവര്‍ത്തകര്‍ പറയുന്നത്. സത്യസദ്ധമായ നിലപാടും മൂല്യവുമുളള പിടി തോമസിനെ പോലുളളവര്‍ നിയമസഭയില്‍ വേണമെന്നും അതിനാല്‍ തന്നെ എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഡോക്ടര്‍ ജേക്കബിന് വോട്ട് ചെയ്യാനാകില്ലെന്നും ഇവര്‍ പറയുന്നു. മണ്ഡലത്തില്‍ മത്സര രംഗത്തുള്ള ട്വന്റി ട്വന്റി പ്രവര്‍ത്തകരുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ പി.ടി.യുടെ ജനകീയ മുഖം കൂടുതല്‍ വ്യക്തമാവുകയാണ്.

അതേസമയം പിടി തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തൃക്കാക്കര മണ്ഡലം കമ്മറ്റി ഓഫീസില്‍ നിന്ന് നൂറ് കണക്കിന് പാര്‍ട്ടി” പ്രവര്‍ത്തകരുടെ അകമ്പടിയോടെ പ്രകടനമായി എത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വരണാധികാരി പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ പി.രാജേഷ് കുമാറിന് മുമ്പാകെ നാല് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.

തൃക്കാക്കര നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ ജോസഫ് അലക്‌സ്, നിയോജക മണ്ഡലം കണ്‍വീനര്‍ പി.കെ.ജലീല്‍ എന്നിവര്‍ക്കൊപ്പം കളക്ട്രറേറ്റില്‍ എത്തിയാണ് പി.ടി.തോമസ് പത്രിക സമര്‍പ്പിച്ചത്. എതിരാളികളെ നോക്കിയല്ല താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തൃക്കാക്കര മണ്ഡലത്തില്‍ യു.ഡി.എഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പി.ടി.തോമസ് പറഞ്ഞു.

Read more

ഹോസ്റ്റല്‍ ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുത്ത സ്ഥാനാര്‍ത്ഥി ഇടപ്പള്ളി, പാലാരിവട്ടം , കാക്കനാട് ജംഗ്ഷന്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു. ” പാലാരിവട്ടം മണ്ഡലം കണ്‍വെന്‍ഷനിലും, തമ്മനം മണ്ഡലം കണ്‍വെന്‍ഷനിലും, യു.ഡി.എഫ് നേതൃയോഗത്തിലും പി.ടി. പങ്കെടുത്തു.പത്രിക സമര്‍പ്പണം കഴിഞ്ഞതോടെ പ്രചാരണം കൂടുതല്‍ ജനകീയമാക്കാന്‍ ഒരുങ്ങുകയാണ് സ്ഥാനാര്‍ത്ഥിയും കൂട്ടരും