ആറ്റിങ്ങലില്‍ കെ. റെയിലിന് എതിരെ പ്രതിഷേധം; നാട്ടുകാരെ അറസ്റ്റ് ചെയ്ത് നീക്കി

തിരുവനന്തപുരം ആറ്റിങ്ങലില്‍ കെ റെയില്‍ പദ്ധതിയുടെ കല്ലിടലിന് എത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ആറ്റിങ്ങലിന് സമീപം ആലങ്കോട് തെറ്റിക്കലിലാണ് ഇന്ന് രാവിലെ പത്ത് മണിയോടെ സംഘര്‍ഷമുണ്ടായത്. കെ റെയില്‍ കല്ലിടലിന് എത്തിയ ഉദ്യോഗസ്ഥരെ ഇരുപതോളം വരുന്ന പ്രതിഷേധക്കാര്‍ തടഞ്ഞു. തുടര്‍ന്ന് പൊലീസെത്തി പ്രതിഷേധക്കാരോട് മാറാന്‍ ആവശ്യപ്പെട്ടു.

ഇതിന് തയ്യാറാകാതെ വന്നതോടെ പൊലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. മുമ്പും സമര സമിതി രൂപീകരിച്ചുള്ള പ്രതിഷേധങ്ങള്‍ സ്ഥലത്ത് ശക്തമായിരുന്നു.