ആലപ്പുഴയില്‍ സ്വകാര്യ ലാബ് ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

ആലപ്പുഴ പറവൂരില്‍ സ്വകാര്യ ലാബ് ജീവനക്കാരന്റെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. പുന്നപ്ര പറവൂര്‍ രണ്ട് തൈക്കല്‍ ഷാജി (52) യാണ് മരിച്ചക്. കപ്പക്കട സണ്‍റൈസ് ഗ്രൗണ്ടില്‍ ആണ് കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് പൊലീസിനെ വിവരമറിയിച്ചത്. സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്ന് വാങ്ങിയ എണ്ണയൊഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.