പൊലീ​സ് മ​ർ​ദ​നം; ഷാ​ഫി പ​റ​മ്പി​ൽ ആ​ശു​പ​ത്രി വി​ട്ടു

പേ​രാ​മ്പ്ര​യി​ൽ പൊ​ലീ​സ് ന​ട​ത്തി​യ ലാ​ത്തി​ചാ​ർ​ജി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഷാ​ഫി പ​റ​മ്പി​ൽ എം​പി ആ​ശു​പ​ത്രി വി​ട്ടു. മ​ർ​ദ​ന​ത്തി​ൽ ഷാ​ഫി​യു​ടെ മൂ​ക്കി​ന്‍റെ അ​സ്ഥി​ക​ള്‍​ക്ക് പൊ​ട്ട​ലേ​റ്റി​രു​ന്നു.

ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മൂന്ന് ദിവസമാണ് ചികിത്സയിൽ കഴിഞ്ഞത്. ഷാഫിക്ക് ഡോക്ടർമാർപൂർണ വിശ്രമം നിർദേശിച്ചിട്ടുണ്ട്. ബുധനാഴ്ച തുടർചികിത്സയ്ക്കായി വീണ്ടും ആശുപത്രിയിലെത്തും.

കോഴിക്കോട് പേരാമ്പ്രയില്‍ പൊലീസ് ലാത്തിച്ചാർജിനിടെയാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്. പേരാമ്പ്രയിൽ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷമുണ്ടാവുകയും സംഘർഷത്തെ തുടർന്ന് പൊലീസ് കണ്ണീർ വാതക പ്രയോ​ഗവും ലാത്തിച്ചാർജും നടത്തുകയുമായിരുന്നു.

Read more

ഇതിനിടെയാണ് ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റത്. കൂടാതെ ലാത്തിച്ചാർജിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.