പൊലീസിന്റെ ലഹരി വേട്ട; കൊല്ലത്ത് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

കൊല്ലത്ത് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. ഇടവ സ്വദേശികളായ സജീവ് (28), ഡിപിൻ (29) എന്നിവരാണ് പിടിയിലായത്. ഇവരുടെ കയ്യിൽ നിന്ന് 12 ഗ്രാം എംഡിഎംഎ പിടികൂടി. സിറ്റി പൊലീസിന്റെ ലഹരി വേട്ടയിലാണ് പ്രതികൾ പിടിയിലായത്.