പത്തനംതിട്ട ഏഴംകുളത്ത് അനാഥാലയത്തില്‍ അന്തേവാസിയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ അനാഥാലയം നടത്തിപ്പുകാരിയുടെ മകനെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസമാണ് സംഭവം പുറത്തുവന്നത്. എന്നാല്‍ പൊലീസ് ആദ്യം കേസില്‍ ആരെയും പ്രതി ചേര്‍ത്തിരുന്നില്ല.
തുടര്‍ന്ന് സിഡബ്ല്യുസി നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് ഗര്‍ഭിണിയായ വിവരം കണ്ടെത്തിയത്. പിന്നാലെ സിഡബ്ല്യുസിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് അടൂര്‍ പൊലീസ് കേസെടുത്തിരുന്നത്. ഇതേ തുടര്‍ന്നാണ് അനാഥാലയം നടത്തിപ്പുകാരിയുടെ മകനെ പൊലീസ് പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തത്.
Read more
ഇതിനുപുറമേ അനാഥാലയം നടത്തിപ്പുകാരിയുടെ പേരില്‍ മറ്റൊരു കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുറ്റം വൃത്തിയാക്കാത്തതിന് അന്തേവാസിയായ പെണ്‍കുട്ടിയെ അടിച്ചെന്ന പരാതിയിലാണ് സ്ഥാപനം നടത്തിപ്പുകാരിക്കെതിരെ കേസെടുത്തിരിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.







