കെഎസ്ആർടിസി ബസിൽ യാത്രക്കാരൻ്റെ നഗ്നതാപ്രദർശനം; പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കും

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയ പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കും. കൊട്ടിയത്തുനിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിക്ക് നേരെ യാത്രക്കാരൻ നഗ്നതാപ്രദർശനം നടത്തിയത്. ഇതിന്റെ വീഡിയോ അടക്കം യുവതി ചിത്രീകരിച്ചിരുന്നു. മാവേലിക്കര ഡിപ്പോയ്ക്ക് കീഴിലുള്ള കെഎസ്ആർടിസി ബസിലാണ് സംഭവമുണ്ടായത്. നഗ്നതാപ്രദർശനം നടത്തിയയാളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.