പാലത്തായി പീഡന കേസ്; പുതിയ അന്വേഷണസംഘം രൂപീകരിക്കും, പുതിയ സംഘത്തിൽ പഴയവർ വേണ്ട

Advertisement

പാലത്തായി പീഡന കേസിൽ പുതിയ അന്വേഷണസംഘത്തെ നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഐ.ജി റാങ്കിൽ ഉള്ള ഉദ്യോഗസ്ഥൻറെ നേതൃത്വത്തിൽ പുതിയ സംഘം രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

നിലവിലെ അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥരെ പുതിയ സംഘത്തിൽ ഉൾപ്പെടുത്തരുത്. രണ്ടാഴ്ചയ്ക്കകം പുതിയ സംഘം രൂപീകരിക്കണമെന്നും ഡി.ജി.പിക്ക് നിർദ്ദേശം നൽകി.

പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മയുടെ ഹർജിയിൽ ആണ് കോടതി ഉത്തരവ്. പുതിയ അന്വേഷണസംഘം എന്ന ആവശ്യത്തെ സർക്കാർ എതിർത്തില്ല.

ഏത് ടീം അന്വേഷിക്കുന്നതിലും എതിർപ്പില്ലെന്നായിരുന്നു സർക്കാർ നിലപാട്. ഇരയ്ക്കൊപ്പമാണ് തങ്ങളെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.