പാലക്കാട് പുലിക്കുട്ടി ചത്തത് ഭക്ഷണം കിട്ടാതെ എന്ന് വനം വകുപ്പ്

പാലക്കാട് ജില്ലയിലെ കല്ലടിക്കോട് ഭക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പുലിക്കുട്ടി ചത്തത് എന്ന് വനം വകുപ്പ്. ഇന്നലെയാണ് കല്ലടിക്കോട് പറക്കലടിയില്‍ അവശനിലയില്‍ പുലിക്കുട്ടിയെ കണ്ടെത്തിയത്.

പുലിക്കുട്ടിയുടെ ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ പുലിയുടെ വയറ്റില്‍ ഭക്ഷണത്തിന്റെ സാന്നിധ്യം ഇല്ലായിരുന്നു എന്ന് കണ്ടെത്തി. പുലിക്കുട്ടിയുടെ ശരീരത്തില്‍ മറ്റ് മുറിവുകളും കണ്ടെത്തിയിട്ടില്ല. അതിനാല്‍ ഭക്ഷണം ലഭിക്കാത്തതാണ് പുലിക്കുട്ടിയുടെ മരണം കാരണം എന്നാണ് കരുതുന്നത്.

Read more

അകത്തേത്തറയില്‍ ഇറങ്ങിയ പുലിയെ പിടികൂടാന്‍ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ അകത്തേത്തറ പഞ്ചായത്തിന്റെ രണ്ട് ഭാഗങ്ങളിലാണ് പുലി ഇറങ്ങിയത്. പുലി ഒരു ആടിനെയും പട്ടിയെയും കൊന്നു. പുലിയെ പിടികൂടാന്‍ വനം വകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചു. രാത്രി സമയങ്ങളിലെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.