പാലക്കാട് വീണ്ടും പുലി ഇറങ്ങി; വളര്‍ത്തുനായയെ ആക്രമിച്ചു

പാലക്കാട് ജില്ലയിലെ അകത്തേത്തറയില്‍ വീണ്ടും പുലിയിറങ്ങി. അകത്തേത്തറ മേലേ ചെറാട് ഭാഗത്ത് ജനവാസ മേഖലയിലാണ് പുലിയിറങ്ങിയത്. തെക്കേപരിയത്ത് രാധാകൃഷ്ണന്റെ എന്നയാളുടെ വളര്‍ത്തുനായയെ പുലി ആക്രമിച്ചു. ഇന്നലെ രാത്രിയാണ് പുലിയുടെ ആക്രമണം.

വനംവകുപ്പ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നീരീക്ഷണം ശക്തമാക്കി. ഒരാഴ്ച മുമ്പ് പുലിക്കുട്ടികളെ കണ്ടെത്തിയ ഉമ്മിനി ഉള്‍പ്പെടുന്ന പഞ്ചായത്താണ് അകത്തേത്തറ. അമ്മപ്പുലിയെ പിടികൂടാനായി അന്ന് വനം വകുപ്പ് ശ്രമിച്ചിരുന്നു എങ്കിലും പിടി കൂടാന്‍ സാധിച്ചിരുന്നില്ല. ആള്‍ താമസം ഇല്ലാത്ത വീട്ടില്‍ നിന്നും പതിനഞ്ച് ദിവസം പ്രായമുള്ള രണ്ട് പുലിക്കുട്ടികളെയാണ് കണ്ടെത്തിയത്.

Read more

പുലിയെ പിടികൂടാന്‍ വെച്ച കെണിയില്‍ നിന്നും ഒരു പുലിക്കുട്ടിയെ അമ്മപ്പുലി എത്തി കൊണ്ട് പോയിരുന്നു. ഈ സംഭവത്തിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും ഇവിടെ പുലി ഇറങ്ങിയിരിക്കുന്നത്  . വളര്‍ത്തുമൃഗങ്ങളെ വരെ ആക്രമിച്ചതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ്. പ്രദേശത്ത് വനം വകുപ്പ നിരീക്ഷണം ശക്തമാക്കി.