ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തി പടയപ്പ; പരാതിയുമായി നാട്ടുകാര്‍ രംഗത്ത്

ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തി വീണ്ടും കാട്ടുകൊമ്പന്‍ പടയപ്പ. മൂന്നാറിലെ പെരിയവാര പുതുക്കാട് ഡിവിഷനില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പടയപ്പ ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. കാട്ടുകൊമ്പന്‍ പ്രദേശത്തെ കൃഷി നശിപ്പിച്ചതോടെ പരാതിയുമായി നാട്ടുകാര്‍ വനംവകുപ്പിനെ സമീപിച്ചിട്ടുണ്ട്.

രണ്ടാഴ്ച മുന്‍പാണ് പെരിയവര എസ്റ്റേറ്റില്‍ പടയപ്പ റേഷന്‍കട തകര്‍ത്ത് അരി ഭക്ഷിച്ചത്. പിന്നാലെ നാല് ദിവസങ്ങള്‍ക്ക് മുന്‍പ് പടയപ്പ കാടിറങ്ങി വീണ്ടും തിരിച്ചെത്തിയതോടെ ജനങ്ങള്‍ ആശങ്കയിലാണ്. പ്രദേശത്തെ കൃഷിയിടങ്ങളെല്ലാം ആന നശിപ്പിച്ചു. പകല്‍ സമയങ്ങളില്‍ പോലും കാട്ടാന ഇറങ്ങുന്നതോടെ ജനങ്ങള്‍ ഭീതിയിലായിട്ടുണ്ട്.

പടയപ്പയെ എത്രയും വേഗം കാട്ടിലേക്ക് തിരികെ കയറ്റി ജനജീവിതം സുഗമമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പടയപ്പയെ നിരീക്ഷിക്കുന്നുണ്ടെന്നും നിലവില്‍ തേയില തോട്ടത്തിലാണ് ആനയെന്നും വനംവകുപ്പ് പറയുന്നു.