വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓണ്‍ലൈന്‍ ക്ലാസുകൾ; സഭ്യത വിട്ട് പ്രതികരിച്ചവർക്ക് എതിരെ നിയമനടപടി

വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ ക്ലാസുകളില്‍ അവതരിപ്പിച്ച വീഡിയോകളോട് സഭ്യതയ്ക്ക് നിരക്കാത്ത രീതിയില്‍ പ്രതികരിച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് കൈറ്റ് വിക്ടേഴ്സ് സിഇഒ കെ അന്‍വര്‍ സാദത്ത് വ്യക്തമാക്കി. ജൂണ്‍ ഒന്നിന് ഫസ്റ്റ് ബെല്‍ എന്ന പേരിൽ വിക്ടേഴ്സ് ചാനലിലും മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സംപ്രേക്ഷണം ചെയ്ത വീഡിയോകളോടാണ് ചിലര്‍ സഭ്യതയുടെ എല്ലാ അതിരുകളും കടന്ന് പ്രതികരണങ്ങള്‍ നടത്തിയത്.

കൊച്ചുകുട്ടികൾക്ക് കാണുന്നതിനായി “ഫസ്റ്റ് ബെല്ലിൽ ” അവതരിപ്പിച്ച വീഡിയോകൾ പോലും സഭ്യതയുടെ എല്ലാ അതിരുകളും കടന്ന് ( നിർദ്ദോശമായ ട്രോളുകൾക്കപ്പുറം) സൈബറിടത്തിൽ ചിലർ അവതരിപ്പിക്കുന്നത് കണ്ടു. ഇത് അത്യന്തം വേദനാജനകമാണ്. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോവും എന്ന് കൈറ്റ് വിക്ടേഴ്സ് സിഇഒ കെ അന്‍വര്‍ സാദത്ത് ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

https://www.facebook.com/anvar.sadath.1023/posts/2743178719127649