ജനശതാബ്ദി ഉൾപ്പെടെ ട്രെയിൻ സർവീസ് നാളെ ആരംഭിക്കും; സമയക്രമം ഇങ്ങനെ

ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്ത് നാളെ മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും. ജനശതാബ്ദി ഉൾപ്പെടെ ആറ് ട്രെയിൻ സർവീസുകളാണ് തുടങ്ങുന്നത്. നേരത്തെ ബുക്ക് ചെയ്തവർക്ക് മാത്രമാണ് യാത്ര അനുവദിക്കുക.

തിരുവനന്തപുരം – കണ്ണൂർ, കോഴിക്കോട് ജനശതാബ്ദി ട്രെയിനുകൾ ഉൾപ്പടെ അഞ്ച് പ്രതിദിന സർവീസുകളുണ്ടാകും. റിസർവേഷൻ നിർബന്ധമാണ്. ആരോഗ്യപരിശോധനയിൽ കോവിഡ് ലക്ഷങ്ങളുണ്ടെങ്കിൽ യാത്രാനുമതി ലഭിക്കില്ല.

കേരളത്തിൽനിന്നുള്ള തീവണ്ടികളുടെ സമയവിവര പട്ടിക റെയിൽവേ പുറത്തുവിട്ടു. ടിക്കറ്റുകൾ ഓൺലൈനായും തിരഞ്ഞെടുത്ത കൗണ്ടറുകൾ വഴിയും ബുക്ക് ചെയ്യാം.

 തീവണ്ടികളുടെ സമയവിവരം

തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (02076): തിരുവനന്തപുരത്തുനിന്ന് പുലർച്ചെ 5.45ന് പുറപ്പെടും. മടക്കം കോഴിക്കോട്ടുനിന്ന് പകൽ 1.45ന് (എല്ലാദിവസവും).
തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി (02082): തിരുവനന്തപുരത്തുനിന്ന് പകൽ 2.45ന് പുറപ്പെടും (ചൊവ്വാഴ്ചയും ശനിയാഴ്ചയും ഒഴികെ). മടക്കം കണ്ണൂരിൽനിന്ന് പുലർച്ചെ 4.50ന് പുറപ്പെടും (ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെ).
തിരുവനന്തപുരം-ലോകമാന്യ തിലക് (06346): തിരുവനന്തപുരത്തുനിന്ന് പകൽ 9.30ന് പുറപ്പെടും. മടക്കം ലോക്മാന്യ തിലകിൽനിന്ന് പകൽ 11.40ന് (എല്ലാദിവസവും).
എറണാകുളം ജങ്ഷൻ-നിസാമുദീൻ മംഗള എക്‌സ്പ്രസ് (02617): എറണാകുളത്തുനിന്ന് പകൽ 1.15ന് പുറപ്പെടും. മടക്കം നിസാമുദീനിൽനിന്ന് രാവിലെ 9.15ന് (എല്ലാ ദിവസവും)
എറണാകുളം ജങ്ഷൻ-നിസാമുദീൻ (തുരന്തോ) എക്‌സ്പ്രസ് (02284): എറണാകുളത്തുനിന്ന് ചൊവ്വാഴ്ചകളിൽ രാത്രി 11.25ന് പുറപ്പെടും. മടക്കം ശനിയാഴ്ചകളിൽ നിസാമുദീനിൽനിന്ന് രാത്രി 9.35ന്.
തിരുവനന്തപുരം സെൻട്രൽ-എറണാകുളം ജങ്ഷൻ (06302): പ്രതിദിന പ്രത്യേക തീവണ്ടി തിങ്കളാഴ്ച പകൽ 7.45 മുതൽ സർവീസ് ആരംഭിക്കും.
എറണാകുളം ജങ്ഷൻ-തിരുവനന്തപുരം (06301): പ്രതിദിന പ്രത്യേക തീവണ്ടി പകൽ ഒന്നിന് പുറപ്പെടും.
തിരുച്ചിറപ്പള്ളി-നാഗർകോവിൽ (02627):