മന്ത്രി വീണാ ജോർജിന് എതിരെ അശ്ലീല പരാമർശം; ക്രൈം നന്ദകുമാർ അറസ്റ്റിൽ

ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ ക്രൈം പത്രാധിപർ ടി.പി. നന്ദകുമാർ അറസ്റ്റിൽ. ഹൈക്കോടതി അഭിഭാഷകന്‍ ബി.എച്ച് മന്‍സൂര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കാക്കനാട് സൈബർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Read more

ഐടി ആക്ട് പ്രകാരമാണ് നടപടി. ഫെയ്സ്ബുക്ക്, യു ട്യൂബ് എന്നിവ വഴിയാണ് മന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിലാണ് നടപടി. നന്ദകുമാറിനെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷമാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുറച്ച് നാള്‍ മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. നന്ദകുമാറിനെ കോടതിയില്‍ ഹാജരാക്കും.