മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോൾ കേരളത്തിന് നിരാശ. കേരളത്തിന് കിട്ടുമെന്ന് പറഞ്ഞ എയിംസും അതിവേഗ റെയിൽ ഇടനാഴിയും ഒന്നും ഇല്ലാത്ത ബജറ്റ്. ബജറ്റിൽ പ്രത്യേക സാമ്പത്തിക പാക്കേജുമില്ല. ആകെ ഉള്ളത് അപൂര്‍വ ധാതു ഇടനാഴി മാത്രം.
Read more
ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത്. ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് നിർമല സീതാരാമൻ ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്. കേരളത്തിന് അതിവേഗ റെയിൽ പാതയും എയിംസ് അടക്കവും ഇല്ലാതെയാണ് ബജറ്റ് പ്രഖ്യാപനം. അപൂര്‍വ ധാതു ഇടനാഴിയും നാളികേര പ്രോത്സാഹനവും കടലാമ സംരക്ഷണ കേന്ദ്രവും ആയുര്‍വേദ ചികിത്സാ പ്രോത്സാഹനവും ഒഴിച്ചു നിര്‍ത്തിയാൽ മറ്റു വലിയ പ്രഖ്യാപനങ്ങളൊന്നും കേരളത്തിനില്ല.







