നിതിൻ രാജിന്റെ മരണം: ഒളിവിലായ ഡോ.റാമിനെയും സംഗീതയെയും പിടികൂടാനാകാതെ പോലീസ്; മുൻ‌കൂർ ജാമ്യത്തിന് ശ്രമം

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്‍ രാജിൻ്റെ മരണത്തിൽ പ്രതികളായ അധ്യാപകർ ഒളിവിൽ. നിതിന്‍ മരിച്ചിട്ട് അഞ്ച് ദിവസമായിട്ടും പ്രതികളായ ഡോ.റാമിനെയും ഡോ സംഗീതയെയും പൊലീസിന് കണ്ടെത്താനായിട്ടില്ല. ഒളിവിൽ കഴിയുന്ന പ്രതികൾ മുൻകൂർ ജാമ്യത്തിനുള്ള നീക്കങ്ങൾ ആരംഭിച്ചു എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

ഇരുവരെയും കണ്ടെത്താനാകാത്തതിൽ വൻ പ്രതിഷേധമാണ് വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അറസ്റ്റിനെ കൂടാതെ ഡോ. റാമിനെ പുറത്താക്കണം എന്നത് കൂടിയാണ് വിദ്യാർത്ഥികളുടെ ആവശ്യം. അതുവരെ സമരം തുടരും എന്നതാണ് വിദ്യാർത്ഥികളുടെ നിലപാട്.

ഇരുവർക്കും വേണ്ടിയുള്ള അന്വേഷണം ആന്ധ്രപ്രദേശിലേക്കും വ്യാപിപ്പിക്കും എന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. അധ്യാപിക ലതയ്‌ക്കെതിരെയും അന്വേഷണം വേണമെന്നാണ് നിഥിന്റെ കുടുംബത്തിന്റെ ആവശ്യം.