നിപയിൽ പുതിയ പോസിറ്റീവ് കേസുകളില്ലാത്ത മൂന്നാം ദിവസം; ചികിത്സയിൽ ഉള്ളവരുടെ ആരോ​ഗ്യനില തൃപ്തികരം, നിയന്ത്രണങ്ങളിൽ ഇളവ് നൽകും, കൂടുതൽ ഫലങ്ങൾ ഇന്ന്

സംസ്ഥാനത്ത് നിപ യിൽ ആശ്വാസ വാർത്തകളാണ് പുറത്തുവരുന്നത്. പോസിറ്റീവ് കേസുകൾ ഇല്ലാത്ത മൂന്നാം ദിവസമാണ് കടന്നുപോകുന്നത്. നിപ സംശയുമായി ചികിത്സയിൽ ഉള്ളവരുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

ആകെ 218 സാമ്പിളുകൾ പരിശോധിച്ചു. സമ്പർക്ക പട്ടികയിൽ 1270 പേരാണുള്ളത്. കഴിഞ്ഞദിവസം 37 പേരെയാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത്. 136 സാമ്പിളുകളുടെ ഫലം ഇനിയും ലഭിക്കേണ്ടതുണ്ട്.പുതുതായി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

Read more

കണ്ടെയ്ൻമെന്റ് സോണിൽ ഇളവുകൾ നൽകുമെന്നും മന്ത്രി പറഞ്ഞു. വടകരയിൽ കടകമ്പോളങ്ങൾ രാത്രി എട്ടുമണിവരെ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. വെറ്റിനറി വിദഗ്ധർ നിപ മേഖലകളിൽ സന്ദർശനം നടത്തി. വിദഗ്ധ സംഘത്തിന്റെ നിർദേശം അനുസരിച്ചാകും കളക്ടർ ഉത്തരവിറക്കുക.