നവജാത ശിശുക്കളെ കുഴിച്ചിട്ട് അവിവാഹതിരായ മാതാപിതാക്കൾ. തൃശൂർ പുതുക്കാട് വെള്ളിക്കുളങ്ങര സ്വദേശികളായ യുവാവും യുവതിയും പോലീസ് കസ്റ്റഡിയിൽ. ഇരുവർക്കും രണ്ട് തവണയായി ജനിച്ച കുഞ്ഞുങ്ങളെയാണ് കുഴിച്ചിട്ടത്. 26 കാരനായ യുവാവും 21 കാരനായ യുവതിയുമാണ് കസ്റ്റഡിയിലുള്ളത്.
Read more
കർമ്മം ചെയ്യാൻ പെറുക്കി സൂക്ഷിച്ച അസ്ഥികളുമായി യുവാവ് പോലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷമാണോ കുഴിച്ചിട്ടത് എന്നതിൽ അന്വേഷണം ആരംഭിച്ചിരിക്കയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.