രാജ്യത്തെ 22 ലക്ഷം വിദ്യാർത്ഥികൾ എഴുതിയ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച ദേശീയ ദുരന്തമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. പരീക്ഷ റദ്ദാക്കിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോകത്തിലെ ഏറ്റവും വലിയ എൻട്രൻസ് പരീക്ഷയായ നീറ്റ് കുറ്റമറ്റ രീതിയിൽ നടത്താൻ കഴിയാത്തത് രാജ്യത്തിന്റെ മാനം കെടുത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് (എന്‍.ടി.എ) പരീക്ഷ നടത്തിയത്. ചോദ്യപേപ്പര്‍ ചോര്‍ന്നതിന്റെ ഉത്തരവാദിത്വം വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എന്‍.ടി.എ ഏറ്റെടുത്ത സ്ഥിതിയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പദവിയിൽ നിന്നും ധര്‍മ്മേന്ദ്ര പ്രധാന് രാജി വെയ്ക്കുകതന്നെ ചെയ്യണം.
Read more
രാജ്യത്തുണ്ടായ വിവിധ റെയിൽവേ ദുരന്തങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രിസ്ഥാനം രാജിവച്ച ലാല്‍ ബഹദൂര്‍ ശാസ്ത്രിയേയും നിതീഷ്കുമാറിനെയും ധര്‍മ്മേന്ദ്ര പ്രധാന് മാതൃകയാക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.







