ശബരിമലയില്‍ ബോംബ് ഭീഷണി: പമ്പ എസ്‌ഐ ഹൊസൂരിലേക്ക് തിരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

ശബരിമലയില്‍ ബോബും ഭീഷണി മുഴക്കിയ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയാണ് സന്നിധാനത്തേക്ക് ബോംബുമായി ഒരു സംഘം കയറിയിട്ടുണ്ടെന്ന് ഫോണ്‍ സന്ദേശം പമ്പയില്‍ ലഭിക്കുന്നത്. വിളിച്ചയാള്‍ ഒരു ഫോണ്‍ നമ്പരും പൊലീസിന് നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹൊസൂര്‍ സ്വദേശി തിമ്മരാജിനെ കസ്റ്റഡിയിലെടുത്തു.

എന്നാല്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ അച്ഛന്‍ വിളിച്ചതാണെന്നാണ് തിമ്മരാജിന്റെ മൊഴി. അച്ഛന്റെ രണ്ടാം വിവാഹത്തിന് ശേഷമാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതും മൊഴിയില്‍ പറഞ്ഞു. പമ്പ എസ്‌ഐയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം ഹൊസൂരിലേക്ക് തിരിച്ചു.