മുസ്ലീം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ട്, പക്ഷേ ഇപ്പോള്‍ അവകാശവാദം ഉന്നയിക്കില്ലെന്ന് പാണക്കാട് മുനവറലി തങ്ങള്‍; അങ്ങോട്ട് ആവശ്യപ്പെടില്ലെന്നും ലീഗ് മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി

ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അര്‍ഹതയുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ അവകാശ വാദം ഉന്നയിക്കുന്നില്ല എന്നും പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അര്‍ഹതയുണ്ട്, സി എച്ച് മുഹമ്മദ് കോയയും അവുക്കാദര്‍ കുട്ടി നാഹയും ഉപ മുഖ്യമന്ത്രിമാരായിട്ടുണ്ടെന്നും പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഇപ്പോള്‍ അവകാശ വാദം ഉന്നയിക്കുന്നില്ല എന്നാണ് നിലപാടെന്നും പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

നിലവില്‍ അവകാശവാദം ഉന്നയിക്കുന്നില്ലെന്ന് വ്യക്തമാക്കുമ്പോഴും ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ സ്ഥാനം ആവശ്യപ്പെടുമോ എന്ന് പറയാനാവില്ല എന്നും പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം അങ്ങോട്ട് ആവശ്യപ്പെടില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. ലീഗ് മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. കോണ്‍ഗ്രസ് പ്രശ്‌നങ്ങളില്ലാതെ മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്നും കോണ്‍ഗ്രസിന് എല്ലാ പിന്തുണയും ലീഗ് നല്‍കിയെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ 100ന് മുകളില്‍ സീറ്റ് നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കണക്ക് കൂട്ടി തന്നെയാണ് യുഡിഎഫിന്റെ വിശ്വാസമെന്നും പി കൈ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാണിച്ചു.

കോണ്‍ഗ്രസിന് എല്ലാ പിന്തുണയും ലീഗ് നല്‍കി. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് അങ്ങോട്ട് ആവശ്യപ്പെടില്ല. ഒരിക്കലും മുന്നണിയെ പ്രതിസന്ധിയിലാക്കുകയും ചെയ്യിസ്സ. കോണ്‍ഗ്രസ് പ്രശ്‌നങ്ങളില്ലാതെ മുഖ്യമന്ത്രിയെ തീരുമാനിക്കണം

ലീഗ് സ്ഥാനാര്‍ത്ഥികള്‍ മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന ആരോപണം പരിശോധിക്കുമെന്നും മുനവറലി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ലീഗിന്റെ സ്ഥാനാര്‍ത്ഥികള്‍ മതം പറഞ്ഞ് വോട്ട് പിടിച്ചിട്ടില്ലെന്നാണ് കരുതുന്നത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായി എന്ന് വിശ്വസിക്കുന്നില്ലെന്നും എല്ലാ വോട്ടുകളും യുഡിഎഫിന് ലഭ്യമായിട്ടുണ്ടെന്നും മുനവറലി തങ്ങള്‍ വ്യക്തമാക്കി.