നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; സർക്കാരിനോട് വിശദീകരണം തേടി

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി. അമ്മയും പങ്കാളിയും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ഹൈക്കോടതി മറുപടി തേടിയത്.

ഒരാഴ്ചക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. സ്വമേധയ എടുത്ത കേസിലാണ് കോടതി ഇടപെടൽ. മുത്തശ്ശി നേരത്തെ നൽകിയ പരാതിയിൽ എന്തുകൊണ്ട് കേസെടുത്തില്ലെന്നും കോടതി ചോദിച്ചു. മുദ്രവച്ച കവറിലാണ് റിപ്പോർട്ട് നൽക്കേണ്ടതെന്നും ഹൈക്കോ‌ടതി വ്യക്തമാക്കി.

Read more

അതേസമയം ഒന്നരവയസുകാരന്റെ മരണത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റസ് അധ്യക്ഷനായ ബെഞ്ചാണ് വിഷയത്തില്‍ സ്വമേധയാ കേസെടുത്തത്. വനിതാ ശിശുവികസന വകുപ്പിനെ കേസില്‍ കക്ഷിചേര്‍ത്തു. മുത്തശിയുടെ പരാതിയില്‍ സര്‍ക്കാര്‍ നേരത്തെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് കോടതി ചോദിച്ചു.