മന്നത്ത് പത്മനാഭന്റെ ചിത്രം സി.പി.എം പ്രചാരണ ബോർഡിൽ; പരിഹസിച്ച് എ. ജയശങ്കർ

സിപിഎം കായംകുളം ഏരിയാ സമ്മേളനത്തിന്റെ പ്രചരണ ബോർഡിൽ മന്നത്ത് പത്മനാഭന്റെ ചിത്രം ചേർത്തതിന് പരിഹസിച്ച് അഡ്വ.എ ജയശങ്കർ. “കമ്മ്യൂണിസ്റ്റുകാരെ അവരുടെ പിതൃരാജ്യമായ റഷ്യയിലേക്ക് പറഞ്ഞു വിടും വരെ എനിക്കു വിശ്രമമില്ല” എന്ന് പറഞ്ഞ മന്നത്ത് പത്മനാഭന്റെ ചിത്രമാണ് സിപിഎം കായംകുളം ഏരിയാ സമ്മേളനത്തിന്റെ പ്രചരണ ബോർഡിൽ ചേർത്തിരിക്കുന്നത് എന്ന് ജയശങ്കർ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കരിങ്ങോഴക്കൽ മാണിയെ പുണ്യാളനും കീഴൂട്ട് ബാലകൃഷ്ണ പിളളയെ വാഴ്ത്തപ്പെട്ടവനുമാക്കിയ പാവങ്ങളുടെ പാർട്ടി, നാളെ കായംകുളം കൊച്ചുണ്ണിയെ മഹത്വപ്പെടുത്താനും മടിക്കില്ല എന്നും ജയശങ്കർ പരിഹസിച്ചു.

ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

“കമ്മ്യൂണിസ്റ്റുകാരെ അവരുടെ പിതൃരാജ്യമായ റഷ്യയിലേക്ക് പറഞ്ഞു വിടും വരെ എനിക്കു വിശ്രമമില്ല” എന്ന് പ്രഖ്യാപിച്ചു വിമോചന സമരം നയിച്ച സാക്ഷാൽ ഭാരത കേസരി മന്നത്ത് പത്മനാഭൻ്റെ ചിത്രം, സിപിഎം കായംകുളം ഏരിയാ സമ്മേളനത്തിന്റെ പ്രചരണ ബോർഡിൽ.

കരിങ്ങോഴക്കൽ മാണിയെ പുണ്യാളനും കീഴൂട്ട് ബാലകൃഷ്ണ പിളളയെ വാഴ്ത്തപ്പെട്ടവനുമാക്കിയ പാവങ്ങളുടെ പാർട്ടി, നാളെ കായംകുളം കൊച്ചുണ്ണിയെ മഹത്വപ്പെടുത്താനും മടിക്കില്ല.
ഇൻക്വിലാബ് സിന്ദാബാദ്!