മണ്ണാര്‍കാട് ഇരട്ടക്കൊലപാതകം; പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

പാലക്കാട് മണ്ണാര്‍കാട് കാഞ്ഞിരപ്പുഴയില്‍ രണ്ട് എ പി സുന്നി പ്രവര്‍ത്തകരെ കൊന്ന കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. പാലക്കാട് ് അതിവേഗ കോടതിയാണ് 25 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികളുടെ ശിക്ഷ മറ്റെന്നാള്‍ പ്രസ്താവിക്കും.

2013 നവംബര്‍ 20നാണ് കേസിനാസ്പദമായ സംഭവം. സി.പി.എം പ്രവര്‍ത്തകരും സഹോദരങ്ങളുമായ ഹംസ, നൂറുദ്ദീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. നവംബര്‍ 20ന് രാത്രി ഒമ്പതുമണിയോടെ മാരകായുധങ്ങളുമായെത്തിയ സംഘം കുഞ്ഞുഹംസയെയും നൂറുദ്ദീനെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മറ്റൊരു സഹോദരന്‍ കുഞ്ഞുമുഹമ്മദിനും പരിക്കേറ്റിരുന്നു.

പള്ളിയില്‍ പിരിവ് നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസില്‍ 25 പേരാണ് പ്രതികള്‍. ഇവര്‍ ലീഗ് പ്രവര്‍ത്തകരോ, പാര്‍ട്ടിയുമായി അടുപ്പം ഉള്ളവരോ ആണ്. കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന ചോലാട്ടില്‍ സിദ്ദീഖ് ആണ് ഒന്നാം പ്രതി. ആകെ 90 സാക്ഷികളെ വിസ്തരിച്ചിരുന്നു.