എം. ശിവശങ്കറിന്റെ സ്വയം വിരമിക്കല്‍ അപേക്ഷ; നിരസിച്ച് സംസ്ഥാന സര്‍ക്കാര്‍

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ സമര്‍പ്പിച്ച സ്വയം വിരമിക്കല്‍ അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ നിരസിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മുഖ്യമന്ത്രിയെ കണ്ട് ശിവശങ്കര്‍ തീരുമാനം അറിയിച്ചത്. എന്നാല്‍ ശിവശങ്കര്‍ ഇപ്പോള്‍ വിരമിക്കേണ്ട എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നാണ് വിവരം.

നിലവില്‍ കായിക വകുപ്പ് സെക്രട്ടറി സ്ഥാനമാണ് ശിവശങ്കര്‍ വഹിക്കുന്നത്. ഇതിന് പുറമേ മൃഗസംരക്ഷണ വകുപ്പിന്റെയും മൃഗശാലാ വകുപ്പിന്റെയും, മൃഗശാലാ വകുപ്പിന്റെയും അധിക ചുമതല കൂടി നല്‍കാന്‍ ഇന്നലെ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിരുന്നു.

2023 ജനുവരി വരെ ശിവശങ്കറിന് സര്‍വീസ് കാലാവധിയുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ജയിലിലായതിന് പിന്നാലെ ഒന്നര വര്‍ഷത്തെ സസ്‌പെന്‍നിലായിരുന്നു ശിവശങ്കര്‍. ഇക്കൊല്ലം ജനുവരിയിലാണ് തിരികെ സര്‍വീസിലെത്തിയത്.