ആലുവയില്‍ സ്‌കൂള്‍ ബസ്സില്‍ നിന്ന് എല്‍.കെ.ജി വിദ്യാര്‍ത്ഥിനി തെറിച്ചു വീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആലുവയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്ന് എല്‍കെജി വിദ്യാര്‍ത്ഥിനി തെറിച്ചു വീണു. റോഡില്‍ വീണ കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബസിന്റെ എമര്‍ജന്‍സി വാതില്‍ വഴി വിദ്യാര്‍ത്ഥി പുറത്തേക്ക് വീഴുകയായിരുന്നു.

പിന്നാലെ വന്ന ബസ് ബ്രേക്കിട്ടതിനാല്‍ തലനാരിഴയ്ക്ക് അപകടം ഒഴിവാകുകയായിരുന്നു. ആലുവ വഴുങ്ങാട്ടുശ്ശേരി അല്‍ഹിന്ദ് സ്‌കൂളിന്റെ ബസിലാണ് അപകടം ഉണ്ടായത്. ആലുവ സ്വദേശി യൂസഫിന്റെ മകള്‍ ഫൈസയാണ് അപകടത്തില്‍പെട്ടത്. കുട്ടി ബസില്‍ നിന്ന് വീണത് ആദ്യം ആരും അറിഞ്ഞിരുന്നില്ല, നാട്ടുകാര്‍ ഇടപെട്ട് പിന്നാലെ വന്ന വാഹനം നിറുത്തിയത് കൊണ്ടാണ് കുട്ടി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

Read more

റോഡില്‍ വീണ് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിനെതിരെ നിയമ നടപടിയിലേക്ക് പോകാനാണ് കുട്ടിയുടെ കുടുംബത്തിന്റെ തീരുമാനം.