മുണ്ടക്കയം ചെന്നാപ്പാറയിൽ വീണ്ടും പുലി; വളർത്തുനായയെ ആക്രമിച്ചു

കോട്ടയം ജില്ലയിലെ മുണ്ടക്കയം ചെന്നാപ്പാറയില്‍ വീണ്ടും പുലിയറങ്ങി. ചെന്നാപ്പാറയില്‍ താമസിക്കുന്ന റെജിയുടെ വീടിന് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് പുലിയെ കണ്ടത്. പുലിയുടെ ആക്രമണത്തില്‍ വീട്ടിലെ വളര്‍ത്തുനായയ്ക്ക് പരിക്കേറ്റു.

പ്രദേശത്ത് പുലിയെ പിടി കൂടാനായി അടിയന്തിരമായി കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പട്ടു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ പുലി ഇറങ്ങിയിരുന്നു. നിരവധി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്തിരുന്നു. നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വനം വകുപ്പ് ഇവിടെ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഇതല്ലാതെ വനം വകുപ്പ് മറ്റൊന്നും ചെയ്യുന്നില്ല എന്ന് നാട്ടുകാര്‍ പറയുന്നു.

Read more

പ്രദേശത്ത് കാട്ടാനയുടെയും പെരുമ്പാമ്പിന്റെയും ഉപദ്രവങ്ങളും ഉണ്ടാകാറുണ്ട്. പുലിയെ പിടിക്കാന്‍ ഉടനെ കൂട് സ്ഥാപിച്ചില്ലെങ്കില്‍ സമരത്തിലേക്ക് കടക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.