രാഷ്ട്രപതിയെടുത്ത തീരുമാനംവരെ റദ്ദാക്കാന്‍ സുപ്രീംകോടതിക്ക് അധികാരമുണ്ട്; ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നിയമമന്ത്രി പി രാജീവ്

തനിക്ക് രാഷ്ട്രപതിയോടുമാത്രമേ ബാധ്യതയുള്ളൂവെന്ന് പറയുന്നതിലൂടെ സുപ്രീംകോടതിയെ അംഗീകരിക്കില്ലെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കുന്നതെന്ന് നിയമ മന്ത്രി പി രാജീവ്. ഇത് ഭരണഘടനാവിരുദ്ധവും കോടതിയെ അവഹേളിക്കലുമാണ്. രാഷ്ട്രപതിയെടുത്ത തീരുമാനംവരെ റദ്ദാക്കാന്‍ സുപ്രീംകോടതിക്ക് അധികാരമുണ്ട്. കണ്ണൂര്‍ സര്‍വകലാശാലാ വിസിയെ നിയമിച്ചത് ചാന്‍സലറാണ്. അതിനാല്‍ സര്‍ക്കാരിന്റെ നിയമനമല്ല, ചാന്‍സലറുടെ നിയമനമാണ് കോടതി റദ്ദാക്കിയത്.

നിയമപരമായി നിലനില്‍ക്കുമോ എന്നുതോന്നിയ മൂന്ന് പ്രശ്നങ്ങളാണ് ഉയര്‍ന്നത്. ഇവയോട് കോടതിക്കും വ്യത്യസ്ത നിലപാടല്ല എന്നാണ് വ്യക്തമാകുന്നത്. സമ്മര്‍ദത്തിന് വിധേയമായാണ് നിയമിച്ചതെന്ന് ഗവര്‍ണര്‍ പറയുമ്പോള്‍ സ്വാഭാവികമായും സുപ്രീംകോടതിക്ക് അത് രേഖപ്പെടുത്തേണ്ടിവരും.

Read more

താന്‍ കേസില്‍ കക്ഷിയായിരുന്നില്ല എന്നാണ് ഗവര്‍ണര്‍ പറയുന്നത്. റബര്‍ സ്റ്റാമ്പല്ലെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്നയാള്‍ സമ്മര്‍ദത്തിനുവഴങ്ങിയെന്ന് സ്വയം പറയുകയാണ്. ചാന്‍സലര്‍ക്കെതിരെയാണ് കോടതിയുടെ പരാമര്‍ശങ്ങളെന്നും മന്ത്രി പി രാജീവ് പറഞ്ഞു.