വനിത ഡോക്ടറെ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

യുവ ഡോക്ടറെ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കണിയാമ്പറ്റ സ്വദേശിനി തന്‍സിയ (25) ആണ് മരിച്ചത്. മലബാര്‍ മെഡിക്കല്‍ കോളജിലെ പി.ജി വിദ്യാര്‍ഥിനിയായിരുന്നു. സുഹൃത്തിന്റെ പാലാഴിയിലെ ഫ്‌ളാറ്റിലാണ് ഇന്നലെയാണ് തന്‍സിയ എത്തിയത്.

ഇന്ന് രാവിലെയാണ് തന്‍സിയെ മരിച്ചനിലയില്‍ കണ്ടത്. തന്‍സിയ അപസ്മാരവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നതായി പൊലീസ് പറഞ്ഞു. കണിയാമ്പറ്റ പരേതനായ പള്ളിയാല്‍ ഷൗക്കത്തിന്റെയും ആമിനയുടെയും മകളാണ്. ഫരീദ് താമരശ്ശേരിയുടെ ഭാര്യയുമാണ്. സഹോദരങ്ങള്‍ : ആസിഫ് അന്‍സില.

പൊലീസെത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൂടുതല്‍ പരിശോധനക്ക് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.