"തനിക്കെതിരെ എ​ൽ​.ഡി​.എഫ്- യു.​ഡി​.എഫ് കൊ​ടു​ക്ക​ൽ വാ​ങ്ങ​ൽ, പ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​ങ്ങ​ലേ​റ്റി​ട്ടി​ല്ല': കു​മ്മ​നം രാജ​ശേ​ഖ​ര​ൻ

 

തിരുവനന്തപുരം നേമം മണ്ഡലത്തിലെ വി​ജ​യപ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​ങ്ങ​ലേ​റ്റി​ട്ടി​ല്ലെ​ന്ന് ബി.ജെ.പി സ്ഥാനാർത്ഥി കുമ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ത​ന്നെ തോ​ൽ​പി​ക്കാ​ൻ എ​ൽ​.ഡി​.എ​ഫും യു​.ഡി​.എ​ഫും ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ച്ചു​വെ​ന്നും കു​മ്മ​നം ആ​രോ​പി​ച്ചു.

കൊ​ടു​ക്ക​ൽ വാ​ങ്ങ​ൽ കൊ​ണ്ട് ചി​ല​ത് സം​ഭ​വി​ക്കാ​ൻ സാ​ദ്ധ്യ​ത ഉ​ണ്ട്. എ​ന്നാ​ൽ ഇ​ത് എ​ൻ​.ഡി​.എ​യ്ക്ക് തി​രി​ച്ച​ടി ആകു​മോ എ​ന്നു പ​റ​യാ​നാ​കി​ല്ല. എ​ക്സി​റ്റ് പോ​ൾ അ​ല്ല എ​ക്സാ​ക്റ്റ് പോ​ളി​ൽ ആ​ണ് വി​ശ്വാ​സ​മെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു.