കുട്ടനെല്ലൂര്‍ കോളജില്‍ കെ.എസ്‌.യു-എസ്.എഫ്‌.ഐ സംഘര്‍ഷം; നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളജില്‍ കെഎസ്‌യു-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കോളേജില്‍ ഹെല്‍പ്പ് ഡസ്‌ക് തുടങ്ങിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്.

സംഘര്‍ഷത്തില്‍ എട്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിനായിരുന്നു ഹെല്‍പ്പ് ഡസ്‌ക്. ഇരു കൂട്ടര്‍ക്കുമെതിരെ കേസെടുത്തതായി ഒല്ലൂര്‍ പൊലീസ് അറിയിച്ചു.