തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

മണ്ണന്തല മരുതൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു. ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പോയ ബസും പുനലൂരില്‍ നിന്നു വന്ന ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തകര്‍ത്തത് 70 കെഎസ്ആര്‍ടിസി ബസ്, 45 ലക്ഷം നഷ്ടം

പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ 70 കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ന്നുവെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഹര്‍ത്താലിനിടെ തകര്‍ന്നവയില്‍ ലോ ഫോഫ്‌ലോര്‍ എസി ബസും കെ-സ്വിഫ്റ്റ് ബസുകളും ഉള്‍പ്പെടുന്നു. 11 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കല്ലേറില്‍ പരുക്കേറ്റു. കെഎസ്ആര്‍ടിസി ബസിന്റെ ഗ്ലാസ് മാറ്റുന്നതിനു 8,000 രൂപയും എസി ലോഫ്‌ലോര്‍ ബസിന് 40,000 രൂപയും കെ-സ്വിഫ്റ്റ് ബസിന് 22,000 രൂപയും ചെലവാകും. ഈ ബസുകള്‍ ശരിയാക്കി പുറത്തിറങ്ങണമെങ്കില്‍ കുറഞ്ഞത് 2 ആഴ്ചയെടുക്കുമെന്ന് അധികൃതര്‍ പറയുന്നു.