കൊന്നത് കഴുത്തുഞെരിച്ച്, മൃതദേഹം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളി; വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന് സുഹൃത്തിന്‍റെ മൊഴി

കോഴിക്കോട് വീട്ടമ്മയെ കഴുത്തുഞെരിച്ച് കൊന്ന് നാടുകാണി ചുരത്തിലെ കൊക്കയിൽ തള്ളിയെന്ന് മൊഴി. കാണാതായ കുറ്റിക്കാട്ടൂർ വെളിപറമ്പ് സ്വദേശി സൈനബയെ കൊലപ്പെടുത്തിയെന്നാണ് കസ്റ്റഡിയിലുള്ള യുവാവ് മൊഴി നൽകിയത്. സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്നാണ് മൊഴി.

മൃതദേഹം കണ്ടെത്താൻ പൊലീസ് നാടുകാണി ചുരത്തിൽ പൊലീസ് തെരച്ചിൽ തുടങ്ങി. സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്നാണ് മൊഴി.സംഭവത്തില്‍ മലപ്പുറ സ്വദേശിയായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സൈനബയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവരുന്നതിനായാണ് കൊലനടത്തിയതെന്നാണ് കസ്റ്റഡിയിലുള്ള യുവാവിന്‍റെ മൊഴി.