സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പരോക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. കേരളത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന പിബി അംഗത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയാണെന്ന് വിനോദിനി പറയുന്നു. കോടിയേരിയുടെ മരണശേഷം ഉദ്ദേശിക്കുന്ന തരത്തില്‍ നേതൃത്വത്തില്‍ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്നും വിനോദിനി തുറന്നടിച്ചു. പച്ചക്കുതിര എന്ന മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനോദിനിയുടെ തുറന്നുപറച്ചിൽ.
കോടിയേരിയുടെ മരണശേഷം സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയാണെന്നാണ് വിനോദിനി പറയുന്നത്. നേതാക്കൾ കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല. കേരളത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന പിബി അംഗം ആവശ്യത്തിന് വിളിച്ചാൽ ഫോണെടുക്കാറില്ല. നാല് വർഷത്തിനിടെ ഒരിക്കൽ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ലെന്നും അഭിമുഖത്തിൽ വിനോദിനി കുറ്റപ്പെടുത്തി.
Read more
കോടിയേരി ബാലകൃഷ്ണന്റെ മരണവും സംസ്‌കാരവും കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയി. ഉദ്ദേശിക്കുന്ന തരത്തില്‍ നേതൃത്വത്തില്‍ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് വിനോദിനി പറയുന്നു. ‘നീ ഓക്കേയാണോ, ഞങ്ങളൊക്കെയൊപ്പമുണ്ട്’ എന്ന് പോലും ആരും പറഞ്ഞിട്ടില്ലെന്ന് വിനോദിനി അഭിമുഖത്തില്‍ പറയുന്നു. പിണറായി വിജയന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുയും തിരിച്ചുവിളിക്കുകയും ചെയ്യും. താന്‍ പറയുന്നത് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു നേതാവിനെക്കുറിച്ചാണെന്നും വിനോദിനി വ്യക്തമാക്കുന്നുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ മരണ ശേഷം പാര്‍ട്ടി നേതൃത്വത്തിന്റെ സമീപനം എങ്ങനെയായിരുന്നു എന്ന ചോദ്യത്തോടായിരുന്നു വിനോദിനി ബാലകൃഷ്ണന്റെ മറുപടി.







