രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ. കെ ശൈലജ ഉണ്ടാകില്ല; അപ്രതീക്ഷിത തീരുമാനം

രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ.കെ.ശൈലജ ഇല്ല. സി.പി.എം സെക്രട്ടേറിയറ്റിന്റെതാണ് തീരുമാനം.  കഴിഞ്ഞ മന്ത്രിസഭയിൽ ഏറ്റവും തിളക്കമാർന്ന പ്രകടനം കാഴ്ച വെച്ച കെകെ ശൈലജ രാജ്യാന്തര തലത്തിൽ പോലും ശ്രദ്ധ നേടിയിരുന്നു. ഈ അവസരത്തിൽ ശൈലജയെ ഒഴിവാക്കുന്നത് വിവാദങ്ങൾക്ക് വഴിതെളിച്ചേക്കും.

അതേസമയം പി.എ.മുഹമ്മദ് റിയാസ് മന്ത്രിസഭയില്‍ ഉണ്ടാകും. എം.ബി.രാജേഷ് സ്പീക്കറാകും. വ്യാഴാഴ്ച അധികാരമേല്‍ക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ പൂര്‍ണചിത്രം ഇന്നറിയാം.വീണ ജോര്‍ജും ആര്‍.ബിന്ദുവും വി.ശിവന്‍കുട്ടിയും മന്ത്രിമാരാകും. എം.ബി.രാജേഷ് സ്പീക്കറാകും. കെ.രാധാകൃഷ്ണന്‍, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍ ,വി.ശിവന്‍കുട്ടി, വി.എന്‍.വാസവന്‍, സജി ചെറിയാന്‍, വീണാ ജോര്‍ജ്, ആര്‍.ബിന്ദു എന്നിവരാണ് മറ്റ് സിപിഎം മന്ത്രിമാർ.

രണ്ടാം പിണറായി മന്ത്രിസഭയിൽ സിപിഐയില്‍ നാലു മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറും പുതുമുഖങ്ങള്‍‍. ജി.ആര്‍.അനില്‍, പി.പ്രസാദ്, കെ.രാജന്‍ മന്ത്രിമാരാകും. ചിറ്റയം ഗോപകുമാര്‍ ഡപ്യൂട്ടി സ്പീക്കറാവും. മന്ത്രിസ്ഥാനത്തേയ്ക്കില്ലെന്ന് സുപാല്‍ അറിയിച്ചു. ഇ.കെ.വിജയന്‍ മന്ത്രിയാകുന്നതിനോട് കോഴിക്കോട് ഘടകത്തിന് എതിര്‍പ്പുണ്ട്. സിപിഐയുടെ നിയമസഭാകക്ഷി നേതാവായി ഇ ചന്ദ്രശേഖരനെ തിരഞ്ഞെടുക്കും.

നേരത്തെ സി.പി.എമ്മില്‍നിന്ന് കെ.കെ.ശൈലജ ഒഴിച്ചുള്ള അംഗങ്ങളെല്ലാം പുതുമുഖങ്ങളാകുമെന്നായിരുന്നു സൂചന. എന്നാല്‍ ഇപ്പോള്‍ അപ്രതീക്ഷിതമായാണ് കെ.കെ.ശൈലജ ഒഴിവാക്കുന്നത്.