ടീച്ചറമ്മ മാറ്റി 'ബോംബ് അമ്മ'യെന്ന് വിളിക്കുന്നു, പ്രചരിപ്പിക്കുന്നു; വ്യക്തപരമായി തേജോവധം ചെയ്യുന്നു; പരാതിയുമായി കെകെ ഷൈലജ

വടകര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ തന്നെ യുഡിഎഫ് പ്രവര്‍ത്തകര്‍ അപമാനിക്കുകയാണെന്ന് കെകെ ഷൈലജ. യുഡിഎഫും അവരുടെ മീഡിയ വിഭാഗവും വ്യാജ പ്രചരണം വഴി തേജോവധം ചെയ്യുന്നുവെന്നാര്‍ അവര്‍ ആരോപിക്കുന്നത്. പാനൂരില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ‘ബോംബ് അമ്മ’യെന്ന പേരില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുകയാണ്.

കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ലെറ്റര്‍ പാഡ് ഉപയോഗിച്ച് തനിക്കെതിരേ അപവാദ പ്രചാരണം നടത്തി. ലെറ്റര്‍ പാഡില്‍ ഇത് ടീച്ചറമ്മയല്ല, ബോംബ് അമ്മ എന്ന പേരിലാണു പ്രചരിപ്പിച്ചതെന്നും കെ.കെ. ഷൈലജ ആരോപിച്ചു.

Read more

തനിക്കെതിരേ വ്യാജ വീഡിയോ ക്ലിപ്പുകള്‍ ഉണ്ടാക്കുകയാണ്. അതിന് യുഡിഎഫിന്റെ പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിക്കുകയാണെന്നും ഷൈലജ ആരോപിക്കുന്നു. വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. ‘എന്റെ വടകര KL 11’ എന്ന ഇന്‍സ്റ്റ പേജിലൂടെ നിരന്തരം അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ്. പാനൂര്‍ സ്‌ഫോടനക്കേസ് പ്രതി അമല്‍ കൃഷ്ണയുടെ കൂടെ നില്‍ക്കുന്ന വ്യാജ ചിത്രം നിര്‍മിച്ച് പ്രചരിപ്പിച്ചുവെന്നും ഷൈലജ പറയുന്നു.