ഞാനും ഭക്തയാണ്, ഭക്തി പുഴുങ്ങി തിന്നാൽ വിശപ്പ് പോകൂല, അത്രയേ ഉള്ളൂ പറയാൻ; ശബരിമല പ്രശ്നമാണോ എന്ന മാതൃഭൂമി റിപ്പോർട്ടറുടെ ചോദ്യത്തിന് വീട്ടമ്മയുടെ മറുപടി

ശബരിമല വിഷയം അടുക്കളയിലെ ചർച്ചയാണോ എന്ന മാതൃഭൂമി റിപ്പോർട്ടറുടെ ചോദ്യത്തിന് വീട്ടമ്മയുടെ മറുപടി സോഷ്യൽ മീഡയിൽ വൈറലാവുന്നു.

ശബരിമല പ്രശ്‌നം സംബന്ധിച്ച ചോദ്യത്തിന് ഞാനുമൊരു ഭക്തയാണ്, എന്നും പറഞ്ഞ് ഭക്തി പുഴുങ്ങി തിന്നാൽ വിശപ്പ് പോകൂല, അത്രയേ ഉള്ളൂ എനിക്ക് അതിന് പറയാൻ എന്നാണ് ദി ഗ്രേറ്റ് ഇന്ത്യൻ പൊളിറ്റിക്കൽ കിച്ചൻ എന്ന മാതൃഭൂമി പരിപാടിയിൽ വീട്ടമ്മ മറുപടി നൽകിയത്.

കോവിഡ് കാലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളിലൂടെയാണ് തനിക്ക് അദ്ദേഹത്തോടുള്ള ഇഷ്ടക്കേട് മാറിയെന്നും വീട്ടമ്മ തുറന്ന് പറഞ്ഞു.

സത്യം പറഞ്ഞാൽ പിണറായി സഖാവിനോട് വലിയ താത്പര്യം ഒന്നുമില്ലായിരുന്നു. പക്ഷെ ഇപ്പോ എനിക്ക് ഭയങ്കര ഇഷ്ടമാണ് . മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയതോടെയാണ് ഈ മാറ്റമെന്ന് ഇവർ വ്യക്തമാക്കുന്നു.

ഈ സർക്കാരിന്റെ കാലത്ത് ഉയർന്ന അഴിമതി ആരോപണങ്ങൾ അടുക്കളകളിൽ ചർച്ചയല്ലെന്നും അവർ പറഞ്ഞു. ദുരിതം പിടിച്ച കാലത്ത് അടുക്കള സേഫ് ആണെന്നും അവർ കൂട്ടിചേർത്തു.